കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

Posted on: August 21, 2016 12:16 pm | Last updated: August 21, 2016 at 12:16 pm

കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി സുമേഷ് (20) ആണ് മരിച്ചത്. ഈ മാസം ഒമ്പതിനാണ് സുമേഷിന് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ പോവുകയായിരുന്ന സുമേഷിനെ കമ്പി വടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു