Connect with us

Kerala

തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണം വര്‍ധിക്കുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചത് അമ്പതോളംപേര്‍. ഈ വര്‍ഷം മാത്രം പത്തിലധികം പേര്‍ നായ്കളുടെ കടിയേറ്റ് മരിച്ചിട്ടുണ്ട്. 52000 പേരാണ് ഈ വര്‍ഷം ചികിത്സ തേടിയത്. ഏതാനും വര്‍ഷമായി കേരളം തെരുവ് നായ്ക്കളുടെ പിടിയിലാണ്. സ്‌കൂള്‍ കുട്ടികള്‍, കാല്‍നടക്കാര്‍, വൃദ്ധരടക്കം നിരവധി പേരാണ് ദിനംപ്രതി നായ്ക്കളുടെ കടിയേറ്റ് ചികിത്സക്കെത്തുന്നത്. നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും വലുതാണ്.

2013 ല്‍ 11 2014 ലും 2015 ലും 10 വീതം. ഈ വര്‍ഷം ഇന്നലെ വരെ പത്തിലേറെപേരും മരിച്ചതായി ഔദ്യോഗികമായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പട്ടികടിയേറ്റ് ചികിത്സ തേടുന്നവരുടെ കണക്കും ഞെട്ടിക്കുന്നതാണ്. 2013ല്‍ 88172 പേര്‍ ചിക്തിസ തേടിയപ്പോള്‍ 2014ല്‍ അത് 1,19,191 പേര്‍ ആയി. 2015ല്‍ 1,07,406 പേര്‍ക്ക് കടിയേറ്റു. ഇന്നലെവരെയുള്ള കണക്കെടുത്താല്‍ ഈ വര്‍ഷം കടിയേറ്റ് ചിക്തിസ തേടിയവരുടെ എണ്ണം 51298 ആണ്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടേയോ മരണപ്പെടുന്നവരുടേയോ കണക്കുകള്‍ ആരോഗ്യവകുപ്പില്‍ ലഭ്യമല്ല. അതുകൂടി കണക്കാക്കിയാല്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥ കൂടുതല്‍ വ്യക്തമാകും. തെരുവ് നായ്ക്കളുടെ ശല്യം കുറക്കാന്‍ വന്ധീകരണം ഉള്‍പ്പെടെ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമ്പോള്‍ നായശല്യം കുറക്കാന്‍ ഒന്നും ഫലപ്രദമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

തെരുവ് നായ്ക്കളുടെ ശല്യം തടയുന്നതിന് നായ്ക്കളെ വന്ധ്യീകരണം ഉള്‍പ്പെടെ നടപടികള്‍ തദ്ദേശസ്വയംഭരണവകുപ്പ് തുടക്കമിട്ടെങ്കിലും ഇത് വരെ അത് ഉദ്ദേശഫലം ലഭിച്ചിട്ടില്ല. കാല്‍നടയാത്രക്കാര്‍ക്ക് പുറമെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ തെരുവ് നായ്ക്കളുടെ ഭീഷണിയില്‍ ജീവന്‍ അപകടത്തിലാണ്. പലപ്പോഴും നായ്കുറുകെ ചാടി അപകടത്തില്‍പ്പെട്ട് മരിച്ചവരുണ്ട്. ഇത്തരത്തില്‍ അപകടങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇത് മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് പുറമെ അംഗവൈകല്യമൂലം നരകതുല്യമായി ജീവിക്കുന്നവരും ഏറെയാണ്.

---- facebook comment plugin here -----

Latest