കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

Posted on: August 21, 2016 10:57 am | Last updated: August 21, 2016 at 10:57 am

shot deadകൊച്ചി: കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. എറണാകുളം എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സാബു മാത്യുവാണു മരിച്ചത്. ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നു അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണു പ്രാഥമിക നിഗമനം.

രാത്രി ജോലി കഴിഞ്ഞ് വാഹനത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണു സംഭവം. കൊച്ചി ഇരുമ്പനം സ്വദേശിയാണ് മരിച്ച സാബു മാത്യു. വയറിന് മുകളിലായി വെടിയേറ്റ സാബുവിനെ സഹപ്രവര്‍ത്തകര്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത്  ഒരു പൊലീസുകാരനും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.