Connect with us

Kozhikode

പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് മണ്ഡലാടിസ്ഥാനത്തില്‍ ഏകീകൃത രൂപമുണ്ടാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

Published

|

Last Updated

പേരാമ്പ്ര ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക് ഓഡിറ്റോറിയം മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: വേദനയുടെ ലോകത്ത് നിഷ്‌കാമ കര്‍മ്മം ചെയ്യുന്ന പെയ്ന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് മണ്ഡലാടിസ്ഥാനത്തില്‍ ഏകീകൃത രൂപമുണ്ടാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പേരാമ്പ്ര ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വേണ്ടി ദയ ജിദ്ദ ചാപ്റ്റര്‍ നിര്‍മ്മിച്ചു നല്‍കിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം വിഷന്‍ 2025 പദ്ധതിയുടെ ചര്‍ച്ചാ യോഗത്തില്‍ പേരാമ്പ്ര ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും, സാന്ത്വന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന ദയയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്‍പ്പെടെയുള്ള സഹായത്തെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ കൂടിയാലോചന നടത്തി കഴിയാവുന്നതൊക്കെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പാലിയേറ്റീവ് കേന്ദ്രങ്ങള്‍ കൂടുതല്‍ വികാസം പ്രാപിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ദയ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഫണ്ട് വിനിയോഗിച്ച് ആരംഭിച്ച ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി.അഹമ്മദ് നിര്‍വ്വഹിച്ചു. ദയ ചെയര്‍മാന്‍ കെ.ഇമ്പിച്ചിയാലി അധ്യക്ഷത വഹിച്ചു. എ.കെ.പത്മനാഭന്‍, എസ്.കെ.അസയിനാര്‍, ഇ.പി.കുഞ്ഞബ്ദുല്ല, എ.കെ.തുവയ് ഹാജി, എസ്.പി.കുഞ്ഞമ്മദ്, ബിജു ഭാസ്‌ക്കര്‍, പി.സി.സി.മൊയ്തു, സുരേഷ് വടക്കയില്‍, അഹമ്മദ് പാളയാട്ട്, ഇ.പി.നൗഫല്‍, സുരേഷ് പാലോട്ട്, കെ.എം.രവീന്ദ്രന്‍, പി.വി.അബ്ദുല്‍ സലാം, പി.കെ.അസീബ് സംബന്ധിച്ചു.

പേരാമ്പ്ര ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക് ഓഡിറ്റോറിയം മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

---- facebook comment plugin here -----

Latest