പരിശോധന ശക്തം; മധ്യാഹ്ന വിശ്രമനിയമം കര്‍ശനമായി പാലിച്ച് ഒമാന്‍ കമ്പനികള്‍

Posted on: August 20, 2016 6:21 pm | Last updated: August 20, 2016 at 6:21 pm
SHARE

മസ്‌കത്ത്: തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മാണകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെ തൊഴിലാളികള്‍ക്കുള്ള മധ്യാഹ്ന വിശ്രമം കമ്പനികള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വേനല്‍ക്കാല മധ്യാഹ്ന വിശ്രമം അനുവദിക്കുന്ന നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് വലിയ പിഴയാണ് ചുമത്തുന്നത്.
വേനല്‍ക്കാല മധ്യാഹ്ന വിശ്രമത്തിന്റെ സമയക്രമം കാണിച്ച് തൊഴിലിടങ്ങളില്‍ കമ്പനികള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം രാജ്യത്തെ ശരാശരി അന്തരീക്ഷോഷ്മാവ് 40 ഡിഗ്രിയാണ്. ആഗസ്റ്റില്‍ ഈര്‍പ്പം വര്‍ധിച്ചതോടെ പുറംജോലികള്‍ക്ക് പ്രയാസമേറിയിട്ടുണ്ട്. രാവിലെ 12.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ മാസം 31 വരെയാണ് ഇത് നിലവിലുണ്ടാകുക.
അധികകമ്പനികളും തുറസ്സായ സ്ഥലങ്ങളില്‍ അതിരാവിലെയും രാത്രിയുമാണ് ജോലി നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here