Connect with us

Gulf

ജെറ്റ് എയര്‍വേയ്‌സില്‍ ഇന്റര്‍നെറ്റ് സേവനം ഉടന്‍

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യന്‍ സ്വകാര്യ വിമാനമായ ജെറ്റ് എയര്‍വേയ്‌സില്‍ ഓണ്‍ബോര്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം വരുന്നു. ഗള്‍ഫ് റൂട്ടുകളിലുള്‍പ്പെടെ മുഴുസമയ വൈഫൈ സൗകര്യം വൈകാതെ ഏര്‍പ്പെടുത്തുമെന്ന് അധികൃതരെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ബോര്‍ഡ് ഇന്റര്‍നെറ്റ് സേവനം സംബന്ധിച്ച് പഠിച്ചു വരികയാണെന്നും അതിനു വേണ്ടി വരുന്ന ചെലവുള്‍പ്പെടെയുള്ളവയാണ് പഠിച്ചു വരുന്നതെന്ന് ജെറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത് ചെലവേറിയ പദ്ധതിയായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യകള്‍ സജ്ജീകരിക്കുന്നതിന് ഇപ്പോള്‍ ചെലവ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ സൗകര്യം വിമാനത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവങ്ങള്‍ വ്യക്തമാക്കാന്‍ ജെറ്റ് പ്രതിനിധികള്‍ തയാറായിട്ടില്ല. നിരക്കു സംബന്ധിച്ചും സൂചനകളില്ല. ഇപ്പോല്‍ ഇന്റര്‍നെറ്റ് അനുവദിക്കുന്ന വിമാനങ്ങളെല്ലാം ആദ്യ ഏതാനും മിനിറ്റുകള്‍ സൗജന്യവും ശേഷം നിരക്ക് ഈടാക്കുന്ന രീതിയാണ് സ്വീകരിക്കന്നത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍എയര്‍ കമ്പനിയാണ് സേവനം നല്‍കിയിരുന്നത്. സാങ്കേതികവിദ്യകള്‍ മാറി വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സേവനാണ് ജെറ്റ് ഒരുക്കുക.

---- facebook comment plugin here -----

Latest