ഓസോണ്‍ പാളി സംരക്ഷണത്തില്‍ ഖത്വറിന് യു എന്നിന്റെ അഭിനന്ദനം

Posted on: August 20, 2016 6:09 pm | Last updated: August 20, 2016 at 6:09 pm
SHARE

ozoneദോഹ: ഓസോണ്‍ പാളി സംരക്ഷണത്തിന് ഖത്വര്‍ കൈവരിച്ച പുരോഗതിയില്‍ അഭിനന്ദനം അറിയിച്ച് യു എന്‍ ഏജന്‍സികള്‍. ഓസോണ്‍ പാളി സംരക്ഷണത്തിനുള്ള വിയന്ന കണ്‍വെന്‍ഷന്‍, മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ എന്നിവ നടപ്പാക്കുന്നതിലുള്ള ഖത്വറിന്റെ പ്രതിജ്ഞാബദ്ധതയെയും കൈവരിച്ച നേട്ടങ്ങളെയും യു എന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുനിഡോ), യു എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യുനെപ്) എന്നിവയിലെ വിദഗ്ധരാണ് അഭിനന്ദനം അറിയിച്ചു.

പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുന്ന ഹൈഡ്രോഫഌറോ കാര്‍ബണുകളെ തടയുന്നതിനുള്ള ദേശീയ കര്‍മപദ്ധതിയെ സംബന്ധിച്ച് നഗസരഭ, പരിസ്ഥിതി മന്ത്രാലയത്തിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും യു എന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here