Connect with us

Gulf

ഗ്ലോബല്‍ ചാലഞ്ചേഴ്‌സ് പട്ടികയില്‍ ഖത്വര്‍ എയര്‍വേയ്‌സും

Published

|

Last Updated

ദോഹ: വ്യവസായ മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതും മേഖലെ മുഖച്ഛായ മാറ്റുകയും ചെയ്യുന്ന ആഗോള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ നിന്ന് അഞ്ചു സ്ഥാപനങ്ങള്‍ ഇടം പിടുച്ചു. ഖത്വറില്‍നിന്നും ദേശീയ വിമാനമായ ഖത്വര്‍ എയര്‍വേയ്‌സ് ആണ് ഗ്ലോബല്‍ ചാലഞ്ചേഴ്‌സ് പട്ടികയില്‍ ഉള്‍പ്പെട്ടത്. യു എ ഇയില്‍നിന്നും എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം, ഇത്തിഹാദ് എയര്‍വേയ്‌സ്, ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവയാണ് പട്ടികയില്‍ പ്രവേശിച്ചത്. സഊദി ബേസിക ഇന്‍ഡസ്ട്രീസ് കോര്‍പറേഷനാണ് മറ്റൊരു സ്ഥാപനം. ദി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ് (ബി സി ജി) പട്ടിക തയാറാക്കിയിരിക്കുന്നത്.

ആഗോളാടിസ്ഥാനത്തില്‍ 100 സ്ഥാപനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനത്തിലൂടെ സാമ്പത്തിക മേഖലക്ക് ഉണര്‍വു പകരുകയും അതിവേഗ വളര്‍ച്ച കൈവരിക്കുകുയം ചെയ്യുന്ന സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. മാര്‍ക്കറ്റില്‍ വളര്‍ച്ച കൈവരിക്കുന്നതും മേഖലക്ക് നേതൃത്വം നല്‍കുകയും പ്രതീക്ഷയുടെ ആത്മവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്ന വന്‍കിട ഗ്രൂപ്പ് കമ്പനികളെയാണ് ഗ്ലോബല്‍ ചലഞ്ചേഴ്‌സ് ആയി പരിഗണിക്കുന്നതെന്ന് ബി സി ജി പാര്‍ട്ണറും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റ്യാനോ റിസ്സി പറഞ്ഞു. 2009-214ല്‍ നിന്ന് 2016ലെത്തമ്പോള്‍ മിഡില്‍ ഈസ്റ്റിലെ കമ്പനികള്‍ വരുമാനത്തില്‍ ഒന്നര ഇരട്ടി വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എമിറേറ്റ്‌സ്, ഗ്ലോബല്‍ അലുമിനിയം, ഖത്വര്‍ എയര്‍വേയ്‌സ് പോലുള്ള കമ്പനികള്‍ രണ്ടിരട്ടി വളര്‍ച്ചയാണ് നേടിയത്.

മേഖലിയില്‍നിന്നുള്ള ഗ്ലോബല്‍ ചാലഞ്ചേഴ്‌സ് കമ്പനികളുടെ വരുമാനം 8,000 കോടിയില്‍നിന്നും 13,300 കോടി ഡോളറാക്കിയാണ് ഉയര്‍ത്തിയത്. ഇത് മിഡില്‍ ഈസ്റ്റിലെ ആഭ്യന്തര ഉത്പാദന വരുമാനത്തിന്റെ ആറു ശതമാനത്തിനു തുല്യമാണ്. ലാറ്റിനമേരിക്ക, ആഫ്രിക്ക പോലുള്ള വളര്‍ച്ച കൈവരിക്കുന്ന വിപണികളോട് മത്സരിച്ചു കൊണ്ടു തന്നെ മിഡില്‍ ഈസ്റ്റും മുന്നോട്ടു കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പട്ടികയില്‍ ഇടം പിടിച്ച കമ്പനികള്‍ക്ക് സമാനമായ മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചക്കൊപ്പം ലാഭം വളര്‍ത്തുന്നതിനും സാധിക്കുന്നു.
മിഡില്‍ ഈസ്റ്റില്‍ നിന്നും രണ്ടു കമ്പനികള്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഗ്രാജ്വേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെട്ടു. സഊദ അറാംകോ യും യു എ ഇയുടെ എമിറേറ്റ്‌സ് എയര്‍ലൈനുമാണിവ.

Latest