Connect with us

Gulf

ദരിദ്രരെ സഹായിക്കുന്നത് തുടരും: ജനറല്‍ ശൈഖ് മുഹമ്മദ്‌

Published

|

Last Updated

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്ര ജന വിഭാഗങ്ങളെ സാമ്പത്തികമായി സഹായിക്കുന്നത് തുടരുമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയുള്ള സന്ദേശത്തിലായിരുന്നു പ്രഖ്യാപനം. മതമോ വര്‍ണമോ വര്‍ഗമോ നോക്കാതെയാണ് ആളുകളെ സഹായിക്കുക. ഇത് ഞങ്ങളുടെ മൂല്യബോധത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. ഇതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. യുദ്ധം കൊണ്ടും പട്ടിണി കൊണ്ടും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും. അതിനുള്ള പരിഹാരം കാണും. ജീവകാരുണ്യ പദ്ധതികള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭാ സംഘടനകളുമായും മറ്റു രാജ്യങ്ങളുമായും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത് ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മാനവികമായ താത്പര്യമാണ് ഇക്കാര്യത്തിലുള്ളതെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തിലുണ്ട്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടാണ് യു എ ഇയെ പ്രചോദിപ്പിക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.