സലഫി സെന്ററിലേക്കുള്ള വിഎച്ച്പി മാര്‍ച്ച് പോലീസ് തടഞ്ഞു; പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും തടഞ്ഞു

Posted on: August 20, 2016 2:24 pm | Last updated: August 20, 2016 at 6:34 pm
SHARE

24തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സലഫി സെന്ററിലേക്കും മഞ്ചേരി സത്യസരണിയിലേക്കും നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ റോഡില്‍ ബാരിക്കേഡുയര്‍ത്തിയാണ് മാര്‍ച്ച് തടഞ്ഞത്. വനിതാപ്രവര്‍ത്തകരടക്കം നിരവധിയാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
12സലഫി സെന്ററിലേക്ക് മാര്‍ച്ചെത്തിയാല്‍ ചെറുക്കാനായി പോപുലര്‍ ഫ്രണ്ടിന്റെ
നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് പിന്‍വശത്തുള്ള സലഫി സെന്ററില്‍ കേന്ദ്രീകരിച്ചു. മുദ്രാവാക്യങ്ങളുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ സലഫി സെന്ററില്‍ എത്തിയിരുന്നു. ബാരിക്കേഡുയര്‍ത്തി ഇവിടെയും പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. പോലീസ് കനത്ത സുരക്ഷാവലയം തീര്‍ത്തതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here