കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം: എ കെ ആന്റണി

Posted on: August 20, 2016 12:24 pm | Last updated: August 21, 2016 at 10:34 am

AK ANTONYകൊച്ചി:കോണ്‍ഗ്രസില്‍ തലമുറ മാറ്റം വരണമെന്നും ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും ദേശീയ നേതാവ് എകെ ആന്റണി. പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരണമെന്നും കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

തമ്മില്‍ത്തല്ലു കൊണ്ടാണ് ഭരണത്തുടര്‍ച്ച ഉണ്ടാകാതെ പോയത്. തമ്മില്‍ത്തല്ല് തുടര്‍ന്നാല്‍ ആരും തിരിച്ചുവരില്ല. ഒരുമിച്ചു ഫോട്ടോ എടുത്തതുകൊണ്ട് കാര്യമില്ലെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസിനകത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരുന്നില്ലെന്നും തലമുറമാറ്റത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.