കൃഷിഭവന്‍ കെട്ടിടം അങ്കണ്‍വാടിയാക്കും

Posted on: August 20, 2016 11:56 am | Last updated: August 20, 2016 at 11:56 am
SHARE

bavanകോട്ടക്കല്‍: നശിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യനൂര്‍-കോട്ടൂര്‍ റോഡ് പള്ളിപ്പറമ്പിലെ കൃഷിഭവന്‍ കെട്ടിടം അങ്കണ്‍വാടിയാക്കി മാറ്റുന്നു. ഇന്ത്യനൂര്‍ വെസ്റ്റ് വാര്‍ഡിലെ അങ്കണ്‍വാടിയാക്കാനാണ് നീക്കം. ഇരുപത് വര്‍ഷത്തോളമായി അനാഥമായി കിടക്കുന്ന കെട്ടിടത്തെ കുറിച്ച് സിറാജ് ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലറുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ കൈകൊള്ളുമെന്ന് ചെയര്‍മാന്‍ കെ കെ നാസര്‍ അറിയിച്ചു.