സാമുദായിക സൗഹൃദം തകര്‍ക്കരുത്: ഐ എന്‍ എല്‍

Posted on: August 20, 2016 11:53 am | Last updated: August 20, 2016 at 11:53 am

INLമലപ്പുറം: മഞ്ചേരിക്ക് സമീപത്തെ മത സ്ഥാപനത്തിനെതിരെ സംഘ് പരിവാര്‍ പ്രഖ്യാപിച്ച മാര്‍ച്ചും ഇതിനെ പ്രതിരോധിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ നടത്തുന്ന മാര്‍ച്ചും ജില്ലയിലെ സാമുദായിക സൗഹൃദ അന്തരീക്ഷം തകര്‍ക്കുമെന്നതിനാല്‍ ഭരണകൂടം ഇടപെടണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ട അദ്ദേഹത്തിന് എന്‍ വൈ എല്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തക സംഗമം സംസ്ഥാന പ്രസിഡന്റ് അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പുള്ളാട്ട് മുജീബ്, നൗഫല്‍ തടത്തില്‍, പി കെ എസ് മുജീബ് ഹസന്‍, സി പി അബ്ദുല്‍ വഹാബ് പ്രസംഗിച്ചു.