പിവി സിന്ധു അടുത്ത തവണ സ്വര്‍ണം നേടുമെന്ന് മാതാപിതാക്കള്‍

Posted on: August 20, 2016 10:12 am | Last updated: August 20, 2016 at 9:50 pm
SHARE

NCRP0113549ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയ പിവി സിന്ധു അടുത്ത ഒളിമ്പിക്‌സിന് സ്വര്‍ണം നേടുമെന്ന് മാതാപിതാക്കള്‍. സ്വര്‍ണം നേടാന്‍ സാധിക്കാത്തതില്‍ ചെറിയ നിരാശ ഉണ്ടെങ്കിലും അവളുടെ പ്രകടനത്തില്‍ ഞങ്ങള്‍ തൃപ്തരാണ്. അവള്‍ ഞങ്ങളുടെ അഭിമാനം ഉയര്‍ത്തി, ആദ്യ ഒളിമ്പിക്‌സില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞെന്നും അടുത്ത തവണ സിന്ധുവിന് സ്വര്‍ണം നേടാന്‍ സാധിക്കുമെന്നും സിന്ധുവിന്റെ അച്ഛന്‍ പി.വി രമണ പറഞ്ഞു. ഇന്ത്യ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് രമണ.

LEAVE A REPLY

Please enter your comment!
Please enter your name here