ജയ്‌സാല്‍മീറില്‍ പാക് ചാരന്‍ പിടിയില്‍

Posted on: August 20, 2016 7:39 am | Last updated: August 20, 2016 at 9:40 am

_69a24eb6-65fb-11e6-b372-5e31f535a023ജയ്പൂര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ വെച്ച് പാക് ചാരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. പാക്കിസ്ഥാനിലെ സംഗ്ത ജില്ലയിലെ നന്ദ്‌ലാല്‍ മേഘ് വാള്‍ എന്ന 26കാരനാണ് പിടിയിലായത്. ഇയാള്‍ ഈ മാസം ആദ്യത്തില്‍ ഇയാള്‍ വിസ ഉപയോഗിച്ച് ഇന്ത്യയില്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. ജയ്‌സാല്‍മീറിലെ ഹോട്ടലില്‍ വെച്ചാണ് മേഘ്‌വാളിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് എസ് ഡി കാര്‍ഡുകളും, ഫോട്ടോഗ്രാഫുകളും പ്രതിരോധ ഇന്‍സ്റ്റലേഷനുകളും വാഹനവും പിടികൂടിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് എ ഡി ജി പി പറഞ്ഞു. രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരുമായ ബന്ധം സ്ഥാപിച്ച് ലഹരി വസ്തുക്കള്‍ കള്ളക്കടത്ത് നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇതുവഴി രാജ്യത്തിന്റെ രഹസ്യങ്ങള്‍ പാക് ചാരസംഘടനയായ ഐ എസ് ഐക്ക് കൈമാറിയിരുന്നു. അതിര്‍ത്തിയില്‍ നിന്ന് വിവരങ്ങള്‍ കൈമാറാന്‍ ഇയാള്‍ വാട്ട്‌സ്അപ്പ്, ഫേസ്ബുക്ക്, സ്‌കൈപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്നു.