Connect with us

National

സാകിര്‍ നായിക്: ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ബംഗ്ലാദേശ്

Published

|

Last Updated

ന്യൂഡല്‍ഹി: സലഫി ധാരയിലുള്ള മതപ്രചാരകന്‍ സാകിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഇന്ത്യയില്‍ നിന്ന് തേടിയിട്ടുണ്ടെന്ന് ബംഗ്ലാദേശ്. രാജ്യത്തെ നിരവധി പ്രമുഖ പണ്ഡിതര്‍ സാകിര്‍ നായിക്കിനെതിരെ കര്‍ശനമായ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബംഗ്ലാദേശ് വാര്‍ത്താ വിനിമയ മന്ത്രി ഹസനുല്‍ ഹഖ് ഇനു പറഞ്ഞു. ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഹഖ് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബംഗ്ലാദേശ് ഭാഗത്ത് നിന്ന് നോക്കിയാല്‍ സാകിര്‍ നായിക്കിനെതിരെ അടിയന്തര നടപടിയെടുത്ത് കഴിഞ്ഞു. നിരവധി പണ്ഡിതര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ചില അധ്യാപനങ്ങള്‍ ഖുര്‍ആനിനും ഹദീസിനും എതിരാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ചില ചിന്താഗതികള്‍ തീവ്രവാദ പ്രവണതകള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest