Connect with us

Ongoing News

മൂന്ന് ഒളിമ്പിക്‌സുകളിലായി ഉസൈന്‍ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം ഒന്‍പതായി

Published

|

Last Updated

റിയോ ഡി ഷാനെറോ: തുടര്‍ച്ചയായി മൂന്നു തവണ ഒളിമ്പിക്‌സില്‍് ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്ന ബഹുമതിയുമായി ഉസൈന്‍ ബോള്‍ട്ട്. 100 മീറ്ററിലും 200 മീറ്ററിലും എതിരാളികളെ നിഷ്പ്രഭരാക്കിയ വേഗരാജാവ് കൂട്ടാളികള്‍ക്കൊപ്പം 4×100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി.

മൂന്ന് ഒളിമ്പിക്‌സിലുമായി ഉസൈന്‍ ബോള്‍ട്ടിന്റ സുവര്‍ണ നേട്ടം ഒന്‍പതായി. 2008ല്‍ ബെയ്ജിംഗിലും 2012ല്‍ ലണ്ടനിലും ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു.

37.27 സെക്കന്‍ഡിലാണ് ബോള്‍ട്ടുള്‍പ്പെട്ട ജമൈക്കന്‍ ടീം സ്വര്‍ണമണിഞ്ഞത്. ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം 4-100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നത്. അമേരിയ്ക്കക്കാണ് വെങ്കലം. ഈ നേട്ടത്തോടെ ബോള്‍ട്ട് ഒളിമ്പിക്‌സ് വേദികളോട് വിടപറഞ്ഞു.