ട്യൂബ് ലൈറ്റിനുള്ളില്‍ ചിത്രരചന; റെക്കോര്‍ഡ് ലക്ഷ്യമിട്ട് അശ്‌റഫ്

Posted on: August 20, 2016 5:20 am | Last updated: August 20, 2016 at 12:21 am

mlp-Ashraf tharayilമലപ്പുറം: ട്യൂബ് ലൈറ്റിനുള്ളില്‍ ചിത്രങ്ങള്‍ വരച്ച് എടരിക്കോട് സ്വദേശി അശ്‌റഫ് തറയില്‍ എത്തി നില്‍ക്കുന്നത് ഏഷ്യന്‍ റെക്കോര്‍ഡ് നേട്ടത്തിനരികെ. ഇന്ന് കോട്ടക്കല്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പെര്‍ഫ്യൂമുകളുടെ കുപ്പികള്‍ക്കുള്ളില്‍ വ്യക്തികളുടെ ചിത്രങ്ങള്‍ വരച്ചാണ് അശ്‌റഫ് ഇതിന് തുടക്കമിട്ടത്. ഒരു ട്യൂബ് ലൈറ്റിനുള്ളില്‍ 148ഓളം പ്രശസ്തരുടെ ചിത്രം വരച്ചിട്ടുണ്ട്.
മൂന്നടി നീളമുള്ള മുളക്കമ്പില്‍ പേനയുടെ റീഫില്‍ ഘടിപ്പിച്ചാണ് ട്യൂബിനുള്ളില്‍ ചിത്രം വരക്കുന്നത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം പ്രതിനിധിക്ക് മുന്നില്‍ അശ്‌റഫ് തത്‌സമയം ചിത്രം വരക്കും. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. യു ആര്‍ എഫ് ജൂറി അംഗം ഡോ. ഗിന്നസ് സുനില്‍ ജോസഫ് പുരസ്‌കാര പ്രഖ്യാപനം നടത്തും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി കെ വാര്യര്‍ മുഖ്യാതിഥിയാകും.