കുണ്ടൂര്‍ ഉസ്താദ് 11ാം ഉറൂസ് നവം. 28 മുതല്‍

Posted on: August 20, 2016 12:20 am | Last updated: August 20, 2016 at 12:20 am

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദ് 11ാം ഉറൂസിന്റെ പ്രഖ്യാപനം പ്രൗഢമായി. വരുന്ന നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെയാണ് ഉറൂസ് നടക്കുക.
ഗൗസിയ്യാ അങ്കണത്തിലെ ബുര്‍ദ മജ്‌ലിസില്‍ നടന്ന സമ്മേളനത്തില്‍ വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി പ്രഖ്യാപനം നടത്തി. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
മഖാം സിയറാത്തിന് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അബൂഹനീഫല്‍ ഫൈസി തെന്നല, ബശീര്‍ ഫൈസി വെണ്ണക്കോട്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ക്ലാരി ബാവ മുസ്‌ലിയാര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, ബാവ ഹാജി കുണ്ടൂര്‍, ലത്വീഫ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.