സിന്ധുവിനെ അനുമോദിച്ച് പിണറായി വിജയന്‍

Posted on: August 20, 2016 12:16 am | Last updated: August 20, 2016 at 9:42 am
SHARE

PINARAYI 2തിരുവനന്തപുരം: വീണ്ടും ഒരു പെണ്‍കുട്ടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയോ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ പി വി സിന്ധുവിനെ ഹാര്‍ദമായി അഭിനന്ദിക്കുന്നു. ഒരു രാജ്യം മുഴുവന്‍ ഈ കുട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്ന ദിവസമാണിന്ന്. സ്ത്രീപുരുഷ ലിംഗാനുപാതം 943 മാത്രമായും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കേവലം 27 ശതമാനം ആയും നിലനില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. പെണ്‍ ഭ്രൂണഹത്യകളും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, സദാചാര അടിച്ചേല്പിക്കലുകളും, ദുരഭിമാനഹത്യകളും ഇന്ത്യയില്‍ തുടര്‍ക്കഥകളാകുകയാണ്. സിന്ധുവിന്റെയും, സാക്ഷി മാലിക്കിന്റെയും, ദിപ കര്‍മാക്കറിന്റെയും നേട്ടങ്ങള്‍ മുന്നോട്ടു വെക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. ലിംഗനീതിയുടേതായ ഈ സന്ദേശത്തെ ഉള്‍ക്കൊള്ളാന്‍ ഈ കുട്ടികളുടെ വിജയം പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ രൂപം വായിക്കാം…….

 

LEAVE A REPLY

Please enter your comment!
Please enter your name here