ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് റുവാന്‍ കല്‍പഗയെ ബോര്‍ഡ് പുറത്താക്കി

Posted on: August 19, 2016 10:28 pm | Last updated: August 19, 2016 at 10:28 pm
m-i-m-02
റുവാന്‍ കല്‍പഗ

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റുവാന്‍ കല്‍പഗയെ ബോര്‍ഡ് പുറത്താക്കി. ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോച്ചിനെ പുറത്താക്കിയതെന്ന് ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിസാമുദ്ദീന്‍ ചൗധരി പറഞ്ഞു. ശ്രീലങ്കയുടെ മുന്‍ താരമാണ് കല്‍പഗെ.

ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ബംഗ്ലാദേശ് ടീമിന് കോച്ചിംഗ് ക്യാമ്പ് തുടങ്ങിയിരുന്നു. ഓഗസ്റ്റ് 16ന് മുന്‍പ് ക്യാമ്പില്‍ എത്തണമെന്ന് ബിസിബി കോച്ചിനെ അറിയിച്ചു. എന്നാല്‍ അദ്ദേഹം എത്തിയില്ലെന്ന് മാത്രമല്ല അതിന്റെ കാരണവും അറിയിച്ചില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്.