Connect with us

Kerala

പ്രധാന പാതകളുടെ പ്രവര്‍ത്തി ത്വരിതപ്പെടുത്താന്‍ മന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

പേരാമ്പ്ര: സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയ പേരാമ്പ്ര ചെുവണ്ണൂര്‍ ചാനിയംകടവ്, പേരാമ്പ്ര മേപ്പയ്യൂര്‍ പയ്യോളി റോഡുകളുടെ പ്രവര്‍ത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തുറയൂര്‍, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ ടൗണുകളില്‍ നടപ്പാതകള്‍ നിര്‍മ്മിക്കുന്നതിനും, പേരാമ്പ്ര ടൗണില്‍ നിന്ന് പോകുന്ന വഴിയില്‍ എരവട്ടൂരിലേക്കും, മേപ്പയൂരിലേക്കും വഴിപിരിയുന്ന ഭാഗത്ത് റോഡ് നേരെയാക്കുന്നതിനും, ജംഗ്ഷന്‍ വീതി കൂട്ടുന്നതിനും ധാരണയായി. എരവട്ടൂര്‍ നരിക്കിലാ പുഴ ഭാഗങ്ങളില്‍ സര്‍വ്വെ നടത്തി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പന്നി മുക്ക് ആവള റോഡില്‍ പെരിങ്ങളത്ത് പൊയില്‍ ഭാഗത്ത് റോഡിനിരുവശവും അഴുക്കുചാല്‍ നിര്‍മ്മിക്കും. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുമരാമത്ത് എഞ്ചിനീയര്‍മാരുടെ യോഗത്തില്‍, സംസ്ഥാന പാതയില്‍ കടിയങ്ങാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തി.പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തി നടക്കുന്ന റോഡുകളുടേയും, കെട്ടിടങ്ങളുടേയും പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ മന്ത്രിക്ക് ഉറപ്പു നല്‍കി. മുന്‍ എം.എല്‍.എ എ.കെ.പത്മനാഭന്‍, മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ്, എന്‍.പി.ബാബു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.വിനീതന്‍, അസിസ്റ്റന്റ് എക്‌സി.എഞ്ചിനീയര്‍ വിനീത് കുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.