ഓണ്‍ലൈന്‍ മദ്യവില്‍പ്പന: കണ്‍സ്യൂമര്‍ഫെഡിനെതിരെ പരസ്യനിലപാടുമായി പിഎ മുഹമ്മദ് റിയാസ്

Posted on: August 19, 2016 6:07 pm | Last updated: August 19, 2016 at 7:04 pm
riyas
അഡ്വ.പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്താനുള്ള കണ്‍സ്യൂമര്‍ഫെഡ് തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് അഡ്വ.പിഎ മുഹമ്മദ് റിയാസ് രംഗത്ത്. മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യവില്‍പ്പന. കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്ന വാര്‍ത്ത പരക്കുന്നുണ്ട്.
21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് നിയമം തടയുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ ഈ നിയമം ലംഘിക്കാന്‍ കാരണമാകും. മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………
മദ്യാസക്തി സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍….
ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വ്യാജ മദ്യം കഴിച്ച് 15 പേര്‍ മരിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
സമ്പൂര്‍ണ്ണ മദ്യ നിരോധം നടപ്പാക്കുന്ന ബീഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍
വ്യാജമദ്യ ഭീഷണി മനുഷ്യന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.
മദ്യാസക്തി തടയുവാന്‍
മദ്യ വര്‍ജനമാണ് ഒരു സര്‍ക്കാര്‍ നടപ്പ്പില്‍ വരുത്തേണ്ട നയം എന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്.
കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്ന വാര്‍ത്ത പരക്കുന്നുണ്ട്.
21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് , നിയമം തടയുന്നുണ്ട്.
ഇത്തരം നീക്കങ്ങള്‍ ഈ നിയമം ലംഘിക്കാന്‍ കാരണമാകും.
മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യ വില്‍പ്പന.