ഇരട്ട ക്യാമറയുമായി പി9 ഇന്ത്യന്‍ വിപണിയില്‍

Posted on: August 19, 2016 12:26 pm | Last updated: August 19, 2016 at 12:26 pm

huwai p9

ന്യൂഡല്‍ഹി: ഇരട്ട ലെന്‍സ് ക്യാമറ വിസ്മയവുമായി ഹുവായുടെ പി9 ഇന്ത്യന്‍ വിപണിയിലെത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ആഗോള തലത്തില്‍ ഈ ഫോണ്‍ ആദ്യം ഇറങ്ങിയത്. അന്ന് പി9ന് ഒപ്പം പി9 പ്ലസും ഇറക്കിയെങ്കിലും അത് ഇന്ത്യയില്‍ എത്തിയിട്ടില്ല.

പൂര്‍ണമായും മെറ്റലില്‍ തീര്‍ത്ത ഫോണിന്റെ പ്രധാന സവിശേഷത ഇരട്ട ക്യാമറ ലെന്‍സ് തന്നെയാണ്. 12 മെഗാ പിക്‌സല്‍ ഇരട്ട ലെന്‍സ് ക്യാമറയാണ് പി9ന്റെ പിന്നില്‍ ഉള്ളത്. ഒരു ക്യാമറ ലെന്‍സ് സെന്‍സര്‍ ചിത്രത്തിന്റെ നിറ വിവരങ്ങള്‍ പകര്‍ത്തുമ്പോള്‍ മറ്റേ ക്യാമറ ലെന്‍സ് മോണോക്രോമായി ചിത്രം പകര്‍ത്തും.

ഹുവായുടെ സ്വന്തം പ്രൊസസിംഗ് സിസ്റ്റമായ hisilicon Kirin 955 ആണ് ഈ ഫോണിന്റെ ശക്തി നിര്‍ണയിക്കുന്നത്. 3 ജിബി ആണ് റാം. 32 ജിബി ആണ് ഇന്റേര്‍ണല്‍ മെമ്മറി. 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പന. 39,999 രൂപയാണ് വില.