Connect with us

Ongoing News

ഉത്തേജകം: നര്‍സിംഗിന് നാല് വര്‍ഷത്തേക്ക് വിലക്ക്

Published

|

Last Updated

റിയോ ഡി ജനീറോ: ഉത്തേജക വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് നാല് വര്‍ഷത്തേക്ക് വിലക്ക്. രാജ്യാന്തര കായിക കോടതിയുടേതാണ് ഉത്തരവ്. ഇതോടെ വെള്ളിയാഴ്ച നടക്കാനിരുന്ന ഒളിമ്പിക്‌സ് ഗുസ്തിയില്‍ നര്‍സിംഗിന് മത്സരിക്കാനാകില്ല.

നേരത്തെ ഉത്തേജക വിവാദത്തില്‍പ്പെട്ട നര്‍സിംഗിനെ നാഡ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന കോടതി നര്‍സിംഗിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. നാഡയുടെ പ്രത്യേക അനുമതിയോടെ ഒളിമ്പിക്‌സിനെത്തിയ നര്‍സിംഗിനെതിരെ വാഡയുടെ പരാതിയിലാണ് കോടതി നടപടി.

Latest