200 മീറ്ററിലും സ്വര്‍ണം; ബോള്‍ട്ടിന് സ്പ്രിന്റ് ഡബിള്‍

Posted on: August 19, 2016 8:18 am | Last updated: August 20, 2016 at 9:53 pm

bolt 200റിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ ട്രിപ്പിളെന്ന സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുത്ത് ഉസൈന്‍ ബോള്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ബോള്‍ട്ട് 19.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. എട്ടുപേര്‍ മത്സരിച്ച ഫൈനലില്‍ 20 സെക്കന്‍ഡില്‍ താഴെ ഓടിക്കയറാന്‍ സാധിച്ചത് ബോള്‍ട്ടിന് മാത്രമാണ്.

20.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കാനഡയുടെ ഡി ഗ്രേസെ വെള്ളി നേടി. ഫ്രാന്‍സിന്റെ ലെമൈടര്‍ 20.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും സ്വന്തമാക്കി.

ബോള്‍ട്ടിന് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയിരുന്ന അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും നാട്ടുകാരന്‍ തന്നെയായ യൊഹാന്‍ ബ്ലേക്കും സെമിയില്‍ പുറത്തായിരുന്നു. നേരത്തെ 100 മീറ്ററില്‍ ഈ സീസണിലെ മികച്ച സമയത്തോടെ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.