ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് മനുഷ്യാവാകാശ കമ്മീഷന്‍

Posted on: August 19, 2016 6:02 am | Last updated: August 19, 2016 at 1:03 am
SHARE

Blog_MentalHealth_Depression-1943158190തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി മോഹനദാസ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ഇപ്പോള്‍ സ്‌കീമുകള്‍ ഇല്ല. വികലാംഗന്‍ എന്ന നിര്‍വചനത്തിലാണ് ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കി വരുന്നത്. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ വരുമാന പരിധി ഉയര്‍ത്തുകയോ എടുത്ത് കളയുകയോ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വൈകല്യത്തിന്റെ തോത് കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്നും പി മോഹനദാസ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here