Connect with us

International

അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം കൂടുന്നു: സര്‍വേ

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതരെ വംശീയ അധിക്ഷേപം നടക്കുന്നതായി പത്തില്‍ ആറ് അമേരിക്കക്കാര്‍ വിശ്വസിക്കുന്നതായി സര്‍വേ ഫലം. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അധിക്ഷേപം നടക്കുന്നുവെന്ന് 61 ശതമാനം ആളുകള്‍ വിശ്വസിക്കുന്നതായി സര്‍വേ ഫലം പറയുന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം വെളുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അധിക്ഷേപം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം കൂടിയെന്ന് കണക്കുകള്‍ പറയുന്നു. 82 ശതമാനം കറുത്തവരും 56 ശതമാനം വെളുത്തവരും കറുത്തവര്‍ക്കെതിര അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് അഭിപ്രായമുള്ളവരാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യഥാക്രമം പത്ത്, ഏഴ് ശതമാനത്തിന്റെ വര്‍ധന വരും.
43 ശതമാനം വെളുത്തവരും 33 ശതമാനം കറുത്തവരും വെളുത്തവര്‍ക്കെതിരെ അധിക്ഷേപം നടക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്.
കഴിഞ്ഞ ജൂണ്‍ ഏഴിനും ജൂലൈ ഒന്നിനുമിടയില്‍ 3270 അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലമാണിത്. 1320 വെളുത്തവരും 912 കറുത്തവരും സര്‍വേയില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കറുത്തവര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഈ വര്‍ഷം കൂടി. 2014ലും കഴിഞ്ഞ വര്‍ഷവും കറുത്ത വര്‍ഗക്കാര്‍ വെളുത്ത വര്‍ഗക്കാരായ പോലീസുകാരെ കൊലപ്പെടുത്തിയതുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ അധിക്ഷേപത്തിന് ആക്കം കൂട്ടി. ഈ വര്‍ഷം ടെക്‌സാസിലും ലൂസിയാനയിലും പോലീസും സാധാരണക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. കറുത്തവര്‍ വെളുത്ത വര്‍ഗത്തില്‍ പെടുന്ന എട്ട് പോലീസുകാരെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ രണ്ട് സംഭവത്തിന് ശേഷമാണ് സര്‍വേ നടന്നത്. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായ 2009 ഒക്ടോബര്‍ മുതല്‍ ഇരു വര്‍ഗക്കാര്‍ക്കിടയിലുള്ള പ്രശ്‌നം രൂക്ഷമായതായി സര്‍വേ കണ്ടെത്തി.

 

---- facebook comment plugin here -----

Latest