കണക്ക് പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്

Posted on: August 19, 2016 5:49 am | Last updated: August 19, 2016 at 12:50 am
SHARE

കൊച്ചി: കണക്ക് പഠിക്കാനായി www.mystudypark.com എന്ന മൊബൈല്‍ ആപ് പുറത്തിറക്കി. സ്റ്റേറ്റ്, സി ബി എസ് ഇ സിലബസുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കണക്ക് സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. അഞ്ചാം തരം മുതല്‍ പി എസ്‌സി, യു പി എസ്‌സി, ബേങ്ക് ടെസ്റ്റ് എന്നിവക്ക് ഒരുങ്ങുന്നവര്‍ക്ക് ഉപയോഗിക്കാകുന്ന കണക്കിലെ പ്രാഥമിക പാഠങ്ങളും ഇതില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. കുറച്ച് പാഠഭാഗങ്ങള്‍ സൗജന്യമായും ശേഷിക്കുന്നവക്ക് മാസം 150 രൂപ മുതല്‍ 299 രൂപ വരെ ഫീസ് നല്‍കിയും അണ്‍ ലിമിറ്റഡ് ആയി ഉപയോഗിക്കാം. ഫേസ് ബുക്കിലൂടെയുള്ള സംശനിവാരണമാണ് വെബ്‌സൈറ്റിന്റെ മറ്റൊരു സൗജന്യ സേവനം. വാര്‍ത്താസമ്മേളനത്തില്‍ കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍മാരായ മനോജ് കുമാര്‍, സത്യ നാരായണന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here