Connect with us

Sports

റപ്പഷാജ് ഇന്ത്യയുടെ ഭാഗ്യ റൗണ്ട്

Published

|

Last Updated

ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ ഭാഗ്യ റൗണ്ടായി റപ്പഷാജ് മാറുന്നു. ഇന്ത്യ ഇതുവരെ നേടിയ അഞ്ച് ഗുസ്തി മെഡലുകളില്‍ മൂന്നും റപ്പഷാജ് റൗണ്ടിലൂടെയാണ്. ക്വാര്‍ട്ടറില്‍ തോറ്റാലും വെങ്കലമെഡല്‍ പോരിന് ഭാഗ്യത്തിന്റെ അകമ്പടിയോടെ അവസരം ലഭിക്കുന്നതാണ് റപ്പഷാജ് റൗണ്ട് ! 58 കി.ഗ്രാം വനിതാ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലം നേടിയത് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിന് ശേഷമായിരുന്നു.
തന്നെ തോല്‍പ്പിച്ച റഷ്യന്‍ താരം വലേറിയ കോബ്ലാവ ഫൈനലിന് യോഗ്യത നേടിയതോടെയാണ് സാക്ഷിക്ക് റപ്പഷാജ് റൗണ്ടിലേക്ക് യോഗ്യത ലഭിച്ചത്. ഇവിടെ നടക്കുന്നത് വെങ്കലമെഡല്‍ പ്ലേ ഓഫാണ്.
2008 ബീജിംഗ് ഒളിമ്പിക്‌സില്‍ പുരുഷ വിഭാഗത്തില്‍ സുശീല്‍ കുമാര്‍ വെങ്കലം നേടിയത് ഇത്തരമൊരു റപ്പഷാജ് റൗണ്ടിലായിരുന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലണ്ടന്‍ ഒളിമ്പിക്‌സിലും റപ്പഷാജ് റൗണ്ട് ഇന്ത്യയുടെ രക്ഷക്കെത്തി. അറുപത് കിലോഗ്രാം വിഭാഗത്തില്‍ യോഗീശ്വര്‍ ദത്തായിരുന്നു വെങ്കലം നേടിയത്.
ചരിത്രത്തിലാദ്യമായി ഗുസ്തിയില്‍ മെഡല്‍ സ്വന്തമാക്കുന്ന താരം എന്ന ഖ്യാതി റിയോയില്‍ സാക്ഷിക്ക് കൈവന്നു.