വാളയാര്‍ ആര്‍.ടി. ഓഫീസില്‍ തച്ചങ്കരിയുടെ മിന്നല്‍ പരിശോധന, 5 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Posted on: August 18, 2016 7:14 pm | Last updated: August 18, 2016 at 7:14 pm
SHARE

tomin thachankariവാളയാര്‍: വാളയാര്‍ ആര്‍ടി ഓഫീസില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍. ജെ. തച്ചങ്കരിയുടെ മിന്നല്‍ പരിശോധന. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും രണ്ട് ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടമാരായ അബ്ദുള്‍ ബാരി, സഫര്‍ ഇക്ബാല്‍, പ്യൂണ്‍ സാബു ജോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ശ്രീകുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.സുനില്‍കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

ഗതാഗതകമ്മിഷണറുടെ മിന്നല്‍പരിശോധനയില്‍ മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിച്ച് കടന്ന അഞ്ചുവാഹനങ്ങള്‍ കമ്മിഷണര്‍ അരമണിക്കൂറുകൊണ്ട് പിടികൂടിയിരുന്നു. കൈക്കൂലിവാങ്ങി ചെക്‌പോസ്റ്റില്‍ പരിശോധനയില്ലാതെ വാഹനം കടത്തിവിടുന്നതായും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here