ടി എ റസാഖിനെ സ്മരിച്ച് കൊണ്ടോട്ടിക്കാര്‍ ഒത്തുചേര്‍ന്നു

Posted on: August 18, 2016 7:12 pm | Last updated: August 18, 2016 at 7:12 pm

ta-rasaqദോഹ: അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഓര്‍മള്‍ പങ്കുവെച്ച് ഔപചാരികതകളുടെ ആവരണങ്ങളില്ലാതെ അദ്ദേത്തിന്റെ നാട്ടുകാരായ ദോഹയിലെ കൊണ്ടോട്ടിക്കാരും കലാ സ്‌നേഹികളും ഒത്തു ചേര്‍ന്നു. അബ്ദുര്‍റഊഫ് തുറക്കല്‍, അര്‍ഷദ് തുറക്കല്‍, കോയ കൊണ്ടോട്ടി നേതൃത്വം നല്‍കി. മലയാള സിനിമക്ക് മലബാര്‍ മതസൗഹാര്‍ദത്തിന്റെ മുഖം കാണിച്ചു കൊടുത്ത ടി എ റസാഖിന്റെ പെട്ടെന്നുള്ള മരണത്തില്‍ അനുശോചനം അറിയിച്ചും നാട്ടുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാപ്പു’വിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചുമായിരുന്നു ഒത്തുകൂടല്‍.
നാടക പ്രവര്‍ത്തന കാലം തൊട്ടുള്ള സുഹൃത്ത് ശാഫി കൊണ്ടോട്ടി, എം ടി നിലമ്പൂര്‍, ആര്‍ പി ഹാരിസ് എന്നിവരും റസാഖിന്റെ നല്ല സിനിമകളുടെ ആസ്വാദകരായി ഇഖ്ബാല്‍ ചേറ്റുവ, കിഷന്‍ജി, സുനില്‍ മാതൂര്‍, റഫീഖ് മേച്ചേരി, വിപിന്‍ദാസ്, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, നൗഫല്‍ തുറക്കല്‍ സംസാരിച്ചു.