അര്‍ബുദ പരിശോധന കേന്ദ്രം സഞ്ചാരം തുടങ്ങി

Posted on: August 18, 2016 7:06 pm | Last updated: August 30, 2016 at 8:14 pm
SHARE

PHCCദോഹ: സ്തനാര്‍ബുദം നേരത്തെ പരിശോധിച്ച് കണ്ടെത്തുന്നതിനുള്ള പ്രാഥമികാരോഗ്യ കോര്‍പറേഷന്റെ (പി എച്ച് സി സി) സഞ്ചരിക്കുന്ന സംവിധാനം പര്യടനം ആരംഭിച്ചു. അബൂബക്കര്‍ സിദ്ദീഖ് ഹെല്‍ത്ത് സെന്ററിലായിരുന്നു ആദ്യ പരിശോധന. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.
മാമോഗ്രഫിയിലൂടെ സ്തന, ഉദരാര്‍ബുദങ്ങളാണ് പരിശോധിക്കുന്നത്. ഉന്നത വൈദഗ്ധ്യവും പരിശീലനവും ലഭിച്ച പ്രൊഫഷനലുകളാണ് പരിശോധന നടത്തുന്നത്. വനിതാ മാമോഗ്രഫി ടെക്‌നിളജിസ്റ്റുമാരും നഴ്‌സുമാരാണ് പരിശോധിക്കുക. പരിശോധനാഘട്ടങ്ങളില്‍ എല്ലാ വിവരങ്ങളും നല്‍കുകയും രോഗികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. 8001112 എന്ന നമ്പറില്‍ മുന്‍കൂട്ടി വിളിച്ചാല്‍ പരിശോധനക്ക് അവസരം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here