ഓണ്‍ലൈന്‍ മദ്യവില്‍പന: സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി 

Posted on: August 18, 2016 6:24 pm | Last updated: August 18, 2016 at 6:24 pm

t p ramakrishnanതിരുവനന്തപുരം: മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ വഴി മദ്യവില്‍പന എന്നത് കണ്‍സ്യൂമര്‍ ഫെഡിന്റെ നിര്‍ദ്ദേശം മാത്രമാണെന്നും നിലവില്‍ ഇത്തരമൊരു ശിപാര്‍ശ സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ലെന്നും ശിപാര്‍ശ വരുമ്പോള്‍ അത് ആലോചിച്ച് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എക്‌സൈസ് മന്ത്രി