Connect with us

Kerala

സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും

Published

|

Last Updated

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശം. ഓള്‍ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തീയതി പിന്നീട് തീരുമാനിക്കും. മുന്‍ മന്ത്രി കെ.ബാബു, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവരെയും വിസതരിക്കും.

സലിംരാജ്, പി. സി. ജോര്‍ജ് എം.എല്‍.എ, സോളാര്‍ അന്വേഷണ സംഘം തലവനായിരുന്ന എ.ഡി.ജി.പി. ഹേമചന്ദ്രന്‍, സരിത. എസ്. നായര്‍, ജിക്കുമോന്‍, ഡി വൈ.എസ് പി പ്രസന്നന്‍ നായര്‍, ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് അസിസ്റ്റന്റ് ആയിരുന്ന കെ. സുനില്‍ കുമാര്‍, ടി. സി. മാത്യു, െ്രെഡവര്‍ സന്ദീപ്, ടീം സോളാര്‍ മാനേജര്‍ ലിജു .കെ. നായര്‍ തുടങ്ങിയവരെയും വിസ്തരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ലോയേഴ്‌സ് യൂണിയന്‍ കമ്മീഷന് പരാതി നല്‍കിയത്. തെളിവു ശേഖരണവും മറ്റുള്ളവരുടെ വാദവും പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് കമ്മീഷന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. അന്വേഷണ കമ്മീഷന്‍ നിയമപ്രകാരം ഒരുതവണ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അധികാരമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ മുന്‍പ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കാനാണ് വിസ്തരിക്കുന്നത്. നേരത്തെ 13 മണിക്കൂര്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കമ്മിഷന്‍ മൊഴി എടുത്തിരുന്നു.

Latest