ഫിലിപ്പിനോ യുവതി ആകാശത്ത് പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Posted on: August 18, 2016 4:13 pm | Last updated: August 18, 2016 at 4:13 pm
SHARE
plane
മിസ്സെ ബെര്‍ബെറാബെ യുമാന്തല്‍ കുഞ്ഞുമൊത്ത് വിമാനത്തില്‍

ദുബൈ: സീബു പെസഫിക് വിമാനത്തിലെ യാത്രക്കാരിയായ ഫിലിപ്പിനോ യുവതി ആകാശത്ത് കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനായി വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് ഫിലിപൈന്‍സ് തലസ്ഥാനമായ മലിനയിലേക്ക് വിമാനം പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴായിരുന്നു യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

5ജെ15 എയര്‍ ബസ് എ330 സീബു പെസഫിക് വിമാനത്തിലായിരുന്നു യുവതിക്ക് സുഖപ്രസവം. 13ന് രാത്രി 11.10നായിരുന്നു വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ടതെന്നും പ്രസവത്തെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചു വിടുകയുമായിരുന്നുവെന്ന് അമ്മയായ മിസ്സെ ബെര്‍ബെറാബെ യുമാന്തല്‍ വ്യക്തമാക്കി. എല്ലാവരും ഉറക്കത്തിലായിരിക്കേയായിരുന്നു അമ്മയ്‌ക്കൊപ്പം സ്വദേശത്തേക്ക് പുറപ്പെട്ട യുമാന്തലിന്റെ പ്രസവം. ഒക്ടോബറില്‍ നടക്കേണ്ട പ്രസവമാണ് നേരത്തെ സംഭവിച്ചത്.