കണ്ണന്താനത്തിന് പദവിയില്ല; അമതി ഷാ നേരിട്ട് വിളിച്ചറിയിച്ചു

Posted on: August 18, 2016 12:42 pm | Last updated: August 18, 2016 at 12:42 pm

kannanthanamന്യൂഡല്‍ഹി: മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഛണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ഇക്കാര്യം ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണ്ണന്താനത്തെ നേരിട്ട് വിളിച്ചറിയിച്ചു. കീഴ്‌വഴക്കം ലംഘിച്ച് ഇതാദ്യമായാണ് പഞ്ചാബ്-ഹരിയാന ഗവര്‍ണറുടെ ചുമതലയില്ലാതെ ഛണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററായി ഒരാളെ നിയമിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമനം റദ്ദാക്കിയതെന്നാണ് സൂചന.