കോഴിക്കോട് ഗെയ്ല്‍ പൈപ് ലൈന്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

Posted on: August 18, 2016 12:09 pm | Last updated: August 18, 2016 at 12:09 pm
SHARE

GAIL-Logoകോഴിക്കോട്: കൂട്ടാലിടയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രകൃതി വാതക പൈപ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയത്. ജനവാസ മേഖലകളിലൂടെ പൈപ് ലൈന്‍ കടന്നുപോകുമ്പോഴുള്ള ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here