മദ്യനയം തിരുത്തണമെന്ന് മന്ത്രി എസി മൊയ്തീന്‍

Posted on: August 18, 2016 11:07 am | Last updated: August 18, 2016 at 8:31 pm
SHARE

ac moideenതിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം തിരുത്തണമെന്ന് മന്ത്രി എസി മോയ്തീന്‍. മദ്യനയം ടൂറിസത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണം. ഇത് സംബന്ധിച്ച വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടക്കേണ്ട കോണ്‍ഫറന്‍സുകളും യോഗങ്ങളും അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഇത് ടൂറിസം മേഖലയെ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ബാധിച്ചു, എന്നാല്‍ സംസ്ഥാനത്ത് പൂട്ടിയ ബാറുകളെല്ലാം തുറക്കണമെന്നല്ല, ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here