എസ് എം എ മേഖലാ നേതൃ സംഗമങ്ങള്‍ ആരംഭിച്ചു

Posted on: August 18, 2016 9:16 am | Last updated: August 18, 2016 at 9:16 am
SHARE

മലപ്പുറം: ‘മദ്‌റസ വിദ്യാഭ്യാസം ആനന്ദകരമാക്കാം’ എന്ന ശീര്‍ഷകത്തില്‍ സുന്നീ മനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന മദ്‌റസ വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മേഖലാ നേതൃ സംഗമങ്ങള്‍ ആരംഭിച്ചു. ഈ മാസം 16ന് താനൂര്‍, 17ന് മലപ്പുറം, 18ന് കൊണ്ടോട്ടി, പൊന്നാനി, മഞ്ചേരി, 19ന് കോട്ടക്കല്‍, നിലമ്പൂര്‍, അരീക്കോട്, 21ന് കൊളപ്പുറം, വെട്ടിച്ചിറ, 26ന് തിരൂരങ്ങാടി, തിരൂര്‍, 27ന് പെരിന്തല്‍മണ്ണ, 28ന് പുളിക്കല്‍, എടക്കര എന്നിങ്ങനെയാണ് നേതൃ സംഗമങ്ങള്‍ നടക്കുന്നത്. സംഗമങ്ങള്‍ക്ക് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഹബീബ് കോയ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് അബ്ദുസലാം സഅദി, കെ എം എ റഹീം സാഹിബ്, കെ എം ഖാസിം കോയ, പത്തപ്പിരിയം റശീദ് സഖാഫി, ലത്വീഫ് മഖ്ദൂമി, പി അബ്ദു ഹാജി, പി കെ എം ബശീര്‍ ഹാജി, എം സുലൈമാന്‍ ഹാജി, വി ടി ഹമീദ് ഹാജി, പി കെ അബ്ദുര്‍റഹിമാന്‍ മാസ്റ്റര്‍, ശൗക്കത്ത് സഖാഫി, സി കെ യു മൗലവി മോങ്ങം നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here