Connect with us

Ongoing News

റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം

Published

|

Last Updated

റിയോ: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ ഇന്ത്യന്‍ താരം സാക്ഷി മാലിക്കാണ് വെങ്കലം സ്വന്തമാക്കിയത്. കിര്‍ഗിസസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്ക്കെതിരെ 8-5നായിരുന്നു സാക്ഷിയയുടെ വിജയം. ഗുസ്തിയില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതയാണ് ഹരിയാനയിലെ റോത്തക്ക് സ്വദേശിയായ സാക്ഷി.

ശക്തമായ മത്സരത്തിന് ഒടുവിലാണ് സാക്ഷിയുടെ മെഡല്‍ നേട്ടം. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സാക്ഷി പരാജയപ്പെട്ടത്. ഒന്നാം റൗണ്ട് അവസാനിക്കുമ്പോള്‍ 5-0ന് പിറകിലായ സാക്ഷി മൂന്ന് മിനുട്ട് മാത്രമുള്ള രണ്ടാം റൗണ്ടില്‍ രണ്ട് മിനുട്ടിലും പിറകിലായിരുന്നു. അവസാന മിനുട്ടിലാണ് പ്രതിയോഗിയെ മലര്‍ത്തിയടിച്ച് സാക്ഷി മെഡല്‍ ഉറപ്പിച്ചത്.

നേരത്തെ റെപ്പഷാഗെ റൗണ്ടില്‍ മംഗോളിയയുടെ പുറവദോര്‍ജ് ഓര്‍ക്കോനെ പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കല മെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. സ്‌കോര്‍: 12-3.

Latest