സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ്

Posted on: August 18, 2016 6:07 am | Last updated: August 18, 2016 at 12:08 am
SHARE

കൊച്ചി: 2017 ലെ സിവില്‍ സര്‍വീസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു. 27ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
യുജിസി അംഗീകൃത സര്‍കലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ ംംം. ലിൃശരവളീൗിറമശേീി.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മികച്ച മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യമായി സിവില്‍ സര്‍വീസ് കോച്ചിങ് ലഭിക്കും. ഈ വര്‍ഷം ആകെ 18 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. വിവരങ്ങള്‍ക്ക് 7559 973335, 7559 966046. വാര്‍ത്താസമ്മേളനത്തില്‍ കുസാറ്റ് മുന്‍ ഡെപ്യൂട്ടി റജിസ്റ്റാര്‍ അഡ്വ. വിന്‍സന്റ് ജോസഫ്, എന്റിച്ച് ഫൗണ്ടേഷന്‍ ജന. സെക്രട്ടറി എം.എ. അഷ്‌റഫ്, കെ.എം. അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here