പ്രവാസികളോട് സര്‍ക്കാറുകള്‍ അനീതി കാണിക്കുന്നു: ആം ആദ്മി

Posted on: August 18, 2016 12:06 am | Last updated: August 18, 2016 at 12:06 am
SHARE

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ട്ടപെട്ട് തിരിച്ചയക്കപ്പെട്ടവര്‍ക്ക് ദില്ലി വരെയുള്ള യാത്രാ സഹായം മാത്രമേ നല്‍കൂ എന്നകേന്ദ്രസര്‍ക്കാരിന്റെ് നിലപാട് മനുഷത്വരഹിതമാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍ വീനര്‍ സി ആര്‍ നീലകണ്ഠന്‍ ആരോപിച്ചു.
ഇങ്ങനെ ദില്ലി വരെ എത്തിക്കപെടുന്ന മലയാളികളെ നാട്ടില്‍ എത്തിക്കാനുള്ള ചുമതല കേരള സര്‍ക്കാ ര്‍ ഏറ്റെടുക്കണം. പ്രവാസികള്‍ ഇങ്ങോട്ടയക്കുന്ന സമ്പത്തുകൊണ്ട് കേരളം നിലനില്‍ക്കുന്നു എന്ന സത്യം ഭരണകര്‍ത്താമക്കള്‍ തിരിച്ചറിയണം. സംസ്ഥാനത്തെ മന്ത്രിക്ക് ഗള്ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പാചസ്‌പോര്ട്ട് ലഭിച്ചില്ല എന്നതിനേക്കാള്‍ ഗൗരവതരമായ ഈപ്രശ്‌നത്തില്‍ സംസ്ഥാനസര്‍ക്കക്കാര്‍ കാണിക്കുന്ന മൗനം കുറ്റകരമാണ്. പ്രവാസി സംഘടനകളുമായി ബന്ധപെട്ട് ഈ വിഷയത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ പാര്ട്ടി തീരുമാനിച്ചതായും സി ആര്‍ നീലകണ്ഠന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here