Connect with us

National

ഡെപ്യൂട്ടി കലക്ടറെ മര്‍ദിക്കുന്ന ദൃശ്യം വൈറലായി; നിഷേധിച്ച് എന്‍ സി പി. എം എല്‍ എ

Published

|

Last Updated

മുംബൈ: ഡെപ്യൂട്ടി കലക്ടറെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിഷേധിച്ച് എന്‍ സി പി. എം എല്‍ എ സുരേഷ് ലാദ് രംഗത്ത്. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ ഡെപ്യൂട്ടി കലക്ടറെ അടിക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതുമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഡെപ്യൂട്ടി കലക്ടറെ അടിക്കുന്നതില്‍ കലാശിച്ചതെന്ന് പറയുന്നു. എന്നാല്‍ ഡെപ്യൂട്ടി കലക്ടറെ അടിച്ചെന്ന വാര്‍ത്ത എന്‍ സി പി വക്താവ് നവാബ് മാലിക് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച എണ്ണകമ്പനിക്ക് പൈപ്പ് ലൈന്‍ ഇടുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനായാണ് യോഗം നടന്നത്. എന്നാല്‍ ഡെപ്യൂട്ടി കലക്ടറെ മര്‍ദിച്ചിട്ടുണ്ടെങ്കില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കാത്തതെന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വീഡിയോയില്‍ കാണുന്ന ദൃശ്യം സര്‍ക്കാര്‍ ഓഫീസിലല്ല നടന്നതെന്ന് മറ്റൊരു എന്‍ സി പി നേതാവ് പ്രതികരിച്ചു. മുന്‍നിര കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിലാണ് ഈ സംഭവം നടക്കുന്നതായി ദൃശ്യത്തിലുള്ളത്. ഇയാള്‍ കോര്‍പ്പറേറ്റുകളുടെ വക്താവായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം, സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ഡെപ്യൂട്ടി കലക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest