എസ് വൈ എസ് ഹാജിമാര്‍ക്ക് ഉജ്ജ്വല സ്വീകരണം

Posted on: August 17, 2016 11:18 pm | Last updated: August 17, 2016 at 11:18 pm
SHARE
 മക്കയില്‍ എത്തിയ എസ്.വൈ.എസ് ഹാജിമാരെ ആര്‍.എസ്.സി ഹജ്ജ് വളന്റിയര്‍മാര്‍ സ്വീകരിക്കുന്നു.

മക്കയില്‍ എത്തിയ എസ്.വൈ.എസ് ഹാജിമാരെ ആര്‍.എസ്.സി ഹജ്ജ് വളന്റിയര്‍മാര്‍ സ്വീകരിക്കുന്നു.

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി സംസ്ഥാന സുന്നി യുവജന സംഘത്തിന്റെ ഹജ്ജ് സെല്‍ മുഖേന ഇന്നലെ 95 ഹാജിമാര്‍ മക്കയില്‍ എത്തി.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്ന് എസ്.വി 778 വിമാനത്തില്‍ ജിദ്ദയില്‍ ഇറങ്ങിയ സംഘം രാത്രി 9 മണിക്കാണ് മക്കയില്‍ എത്തിയത് .കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമിയാണ് ചീഫ് അമീര്‍ .പി.കെ.എം.സഖാഫി ഇരിങ്ങല്ലൂര്‍, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്. അബ്ദുള്‍ ജബ്ബാര്‍ സഖാഫി, മുഹമ്മദ് പറവൂര്‍, റാഷിദ് ബുഖാരി തുടങ്ങിയ പ്രമുഖര്‍ സംഘത്തിലുണ്ട്. ഗസ്സയിലെ മസ്ജിദ് ഷജറയ്ക്ക് സമീപമുള്ള മക്ക ഗ്രാന്റ് ഹോട്ടലിലാണ് താമസം.
മക്ക ഐ.സി .ഫ്.ആര്‍.എസ്.സി ഹജ്ജ് വളന്റിയര്‍മാര്‍ ഹാജിമാരെ മുസല്ലയും തസബീഹ മാലയും സംസം വെള്ളവും ഈത്തപ്പഴവും നല്‍കി സ്വീകരിച്ചു. ഉസമാന്‍ കുറികത്താണി, സൈദലവി സ്ഖാഫി, ഷാഫി ബാഖവി, ജലീല്‍ മാസ്റ്റര്‍ വടകര, ഹനീഫ അമാനി കുംബനോര്‍,
ഷമീം മൂര്‍ക്കനാട്, ബഷീര്‍ ഓമശ്ശെരി, എഞ്ചി: ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.രാത്രി 11മണിക്ക് സംഘം ഉംറ നിര്‍വ്വഹിക്കാന്‍ പോയി .സംഘത്തെ മന്‍സൂര്‍ മണ്ണാര്‍ക്കാട് ,മുസ്തഫ കളോത്ത് , അബ്ദുറഹീം എന്നവര്‍ അനുഗമിച്ചു.
മക്കയില്‍ എത്തിയ എസ്.വൈ.എസ് ഹാജിമാരെ ആര്‍.എസ്.സി ഹജ്ജ് വലാന്റിയര്‍മാര്‍ സ്വീകരിക്കുന്നു.