വിദ്യാലയങ്ങളില്‍ കര്‍ഷകദിനം ആചരിച്ചു

Posted on: August 17, 2016 9:50 pm | Last updated: August 17, 2016 at 9:50 pm
AUP
ചങ്ങരോത്ത് എം.യു.പി.സ്‌കൂളിലെ ‘കളിമുറ്റത്തൊരു ജൈവകൃഷി ‘പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കൃഷിഫാം ഓഫീസര്‍ എസ് എസ്.സംഗീത നിര്‍വ്വഹിക്കുന്നു.

പേരാമ്പ്ര: കര്‍ഷക ദിനത്തിന്റെ ഭാഗമായി ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ ആരംഭിച്ച കളിമുറ്റത്തൊരു ജൈവകൃഷി പദ്ധതി ആരംഭിച്ചു. കൂത്താളി ജില്ലാ കൃഷിഫാം ഓഫീസര്‍ എസ്.എസ്.സംഗീത ഉദ്ഘാടനം ചെയ്തു. സി.കെ.കുഞ്ഞിമ്മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് കെ.എം.രാജീവന്‍, വി.എം.ബാബു, ടി.എം.അബ്ദുല്‍ അസീസ്, കെ.ആശാലത, എ.സുഹൈല്‍, പി.മുനീര്‍, കെ.റശീദ്, കെ.സനില കുമാരി, സി.വി.അജ്മല്‍ പ്രസംഗിച്ചു.

വാല്യക്കോട് എയുപി സ്‌കൂള്‍ ഹരിയാലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനം സമുചിതമായി ആചരിച്ചു.വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളില്‍ നിന്നും, വിദ്യാലയത്തിലെ കൃഷിത്തോട്ടത്തില്‍ നിന്നും വിളവെടുത്ത കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
പി. അബ്ദുര്‍ റഹ്മാന്‍, ടി.കെ.വിജയന്‍, സി.കെ. പാത്തുമ്മ, ടി.കെ.അനില്‍കുമാര്‍, എം.കെ.ബാലകൃഷ്ണന്‍, ടി.പി.സുനില്‍, കെ.എം.സദാനന്ദന്‍ നേതൃത്വം നല്‍കി.

പ്രകൃതിസംരക്ഷണ പരിപാടിയുടെ ഭാഗമായി അവിട നല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച ചക്കേം മാങ്ങേം രണ്ടാം ഘട്ട തൈ വിതരണം പ്രിന്‍സിപ്പാള്‍ അഹമ്മദ് നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍ എന്‍.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എം. മജീദ് പദ്ധതി വിശദീകരിച്ചു.കെ.ബൈജു, എന്‍.ശര്‍മിന, റൗന ഫാത്വിമ സംബന്ധിച്ചു. നാട്ടിനങ്ങളില്‍പ്പെട്ട മാവിന്‍തൈകളും പ്ലാവിന്‍തൈകളുമാണ് കുട്ടികളുടെ മേല്‍നോട്ടത്തില്‍ നട്ടുവളര്‍ത്തുന്നത്. വളര്‍ച്ചാ ഘട്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപവല്‍ക്കരച്ചിട്ടുണ്ട്.