കെ എസ് ആര്‍ ടി സി മാള ഡിപ്പോയില്‍ നിന്നുള്ള കുമളി സര്‍വ്വീസിന് തുടക്കമായി

Posted on: August 17, 2016 9:05 pm | Last updated: August 17, 2016 at 9:05 pm

ksrtc 2മാള: കെ എസ് ആര്‍ ടി സി മാള ഡിപ്പോയില്‍ നിന്നുള്ള കുമളി സര്‍വ്വീസ് തുടക്കമായി. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഫ്‌ലാഗ് ഓഫ് ചെയ്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു ഉറുമീസ്, ഷെയ്ഖ് ബാബു, എന്‍ സി ഷാജു, മാള എ ടി ഒ കെ എം മക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാളയില്‍ നിന്നും രാവിലെ 7 15 ന് പുറപ്പെടുന്ന സര്‍വ്വീസ് ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാല, ഈരാറ്റുപേട്ട, കാഞ്ഞിരപ്പിള്ളി വഴി 1 .15 ന് കുമളിയിലെത്തും. ഉച്ചക്ക് ശേഷം 3. 15 കുമളിയില്‍ നിന്നും തിരികെ പോരുന്ന സര്‍വ്വീസ് രാത്രി 9 30 ഓടെ മാളയിലെത്തും.

ഈ സര്‍വ്വീസോടെ മാളയില്‍ നിന്നും നടത്തുന്ന സര്‍വ്വീസുകളുടെ എണ്ണം 44 ആകും. ഡിപ്പോയിലാകെ ഇതോടെ 56 ഷെഡ്യൂളുകളാകും. ബസ്സുകളുടെ അപര്യാപ്തത മൂലമാണ് സര്‍വ്വീസുകള്‍ എല്ലാം അയക്കാനാകാത്തത്. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം വഴിയാണ് ഇന്നലെ ആരംഭിച്ച സര്‍വ്വീസ് കുമളിയിലെത്തുന്നത് എന്നത് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ളവര്‍ക്കും ഉപകാരപ്രഥമാകും.