Connect with us

Ongoing News

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രലിയയെ പിന്നിലാക്കി ഇന്ത്യ ഒന്നാമത്

Published

|

Last Updated

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരിയതോടെയാണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തിയത്.
പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര വിജയമാണ് ഇന്ത്യയെ റാങ്കിംഗില്‍ മുന്നേറാന്‍ സഹായിച്ചത്. നാലു ടെസ്റ്റുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് മത്സരത്തില്‍ വിജയിച്ചു. ഒരു മത്സരം സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച നടക്കും. ഈ മത്സരം വിജയിച്ചാല്‍ ഒരു പോയിന്റ് മാത്രം പിന്നിലുള്ള പാക്കിസ്ഥാനുമായുള്ള മാര്‍ജിന്‍ വര്‍ധിപ്പിക്കാം. റാങ്കിംഗില്‍ ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.