ഏഴ്, എട്ട് സ്റ്റാര്‍ എ സികള്‍ ഒക്‌ടോബറില്‍ ഖത്വര്‍ വിപണിയിലെത്തും

Posted on: August 17, 2016 6:22 pm | Last updated: August 17, 2016 at 6:22 pm

acദോഹ: ഒക്‌ടോബര്‍ മാസത്തോടെ രാജ്യത്ത് ഏഴും എട്ടും സ്റ്റാര്‍ റേറ്റിലുള്ള ഊര്‍ജക്ഷമതയുള്ള എ സികള്‍ എത്തുമെന്ന് നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിലെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് സ്‌പെസിഫിക്കേഷന്‍സ് അസി. അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ കുവാരി പറഞ്ഞു. സഊദി അറേബ്യക്കും യു എ ഇക്കും ശേഷം കാര്യക്ഷമതയുള്ള ഗ്രീന്‍ എ സി ഉപയോഗിക്കുന്ന ഗള്‍ഫ് രാഷ്ട്രമാണ് ഖത്വര്‍.

ജൂണ്‍ മുതല്‍ 39554 ഊര്‍ജക്ഷമതയുള്ള എ സികള്‍ (സ്റ്റാര്‍ എ സി) വിപണിയില്‍ എത്തിയിട്ടുണ്ട്. 4448 ത്രീസ്റ്റാറും 1658 ഫോര്‍ സ്റ്റാറും 25604 ഫൈവ്സ്റ്റാറും 6642 സിക്‌സ് സ്റ്റാറുമാണ് ഉള്ളത്. ഏഴും (സില്‍വര്‍) എട്ടും (ഗോള്‍ഡ്) സ്റ്റാറുകള്‍ ഒക്‌ടോബറില്‍ എത്തും. കഴിഞ്ഞ മാസം ഒന്നു മുതലാണ് ഊര്‍ജക്ഷമതയില്ലാത്ത പഴയതരം എ സികളുടെ ഇറക്കുമതിയും സംഭരണവും വില്‍പ്പനയും പ്രദര്‍ശനവും രാജ്യത്ത് നിരോധിച്ചത്.