Connect with us

Kozhikode

ഉള്‍ക്കടലില്‍ മല്‍സ്യബന്ധനത്തിടെ കടലില്‍ വീണ് മല്‍സ്യതൊഴിലാളിക്ക് ഗുരുതര പരിക്ക്

Published

|

Last Updated

ചികില്‍സയിലുള്ള മല്‍സ്യതൊഴിലാളി കിഷോര്‍

ബേപ്പൂര്‍: പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ അപകടത്തില്‍ പെട്ട ബോട്ടില്‍ നിന്നും കടലില്‍ വീണ മല്‍സ്യതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.കോഴിക്കോട് വെള്ളയില്‍ സ്വദേശി കൊലവന്റെകത്ത് നാണുവിന്റെ മകന്‍ കിഷോര്‍ (47)നാണ് ഗുരുതരമായി പരിക്കേറ്റത്. ബോട്ടിലുണ്ടായിരുന്ന മറ്റ് ഒന്‍പതോളം മല്‍സ്യതൊഴിലാളികള്‍ പരിക്കേല്‍കാതെ രക്ഷപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 9 മണിയോടു കൂടി ഉള്‍ക്കടലിലായിരുന്നു അപകടം. ഉള്‍ക്കടലില്‍ അടിച്ചു വീശുന്ന തിരമാലകള്‍ക്കിടയില്‍ ശക്തമായി ആടി ഉലയുന്ന ബോട്ടില്‍ നിന്നും കടലിലേക്ക് വലയെറിയുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി കിഷോര്‍ കടലിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കിഷോറിന്റെ ഇടതുകാലില്‍ ഗുരുതരമായി പരിക്കേറ്റു .

ചോര വാര്‍ന്ന് മണിക്കൂറുകളോളം കടലിലകപ്പെട്ട കിഷോറിനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം സഹ മല്‍സ്യതൊഴിലാളികള്‍ രക്ഷപെടുത്തുകയായിരുന്നു. ഉച്ചക്ക് 1.30 ഓടെ കോസ്റ്റ് ഗാര്‍ഡില്‍ വിവരമറിയിക്കുകയായിരുന്നു. ഉച്ചക്ക് 2.30 ഓടെ അപകട സ്ഥലതെത്തിയ കോസ്റ്റ് ഗാര്‍ഡ് മല്‍സ്യബന്ധന ബോട്ടും തൊഴിലാളികളെയും ഉള്‍ക്കടലില്‍ നിന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. .ഗുരുതരമായി പരിക്കേറ്റ് തളര്‍ന്ന കിഷോര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര വിഭാഗത്തില്‍ ചികില്‍സയിലാണ്.
ബേപ്പൂരില്‍ നിന്നും പതിനാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും കഴിഞ്ഞ 12 ന് അര്‍ദ്ധരാത്രിയോടെയാണ് കിഷോര്‍, മനോഹരന്‍, മനോജ് തുടങ്ങിയ പത്തോളം പേര്‍ മല്‍സ്യബന്ധനത്തിനായി പുറപ്പെട്ടത്. ആര്‍ കെ സി എന്ന ബോട്ടിലാണ് അപകടം നടന്നത്. മല്‍സ്യബന്ധനത്തിന് ശേഷം ഇന്നലെ നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് അപകടമുണ്ടായത്.
ബോട്ടിലുണ്ടായിരുന്ന സഹ മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ കോസ്റ്റ് ഗാര്‍ഡ് എസ് ഐ പി ജയന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ എ പി സുധീഷ്, വി വിവേക്, ശിവാനന്ദന്‍, അഭിലാഷ്, സതീഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Latest